നടീ-നടന്മാർ പലരും മയക്കുമരുന്നിന് അടിമകൾ; കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമ എടുക്കുന്നത്; നല്ല സിനിമകളുമില്ല; വിമർശിച്ച് ജി സുധാകരൻ

മലയാളത്തിൽ നല്ല സിനിമകൾ ഇറങ്ങുന്നില്ലെന്ന് വിമർശിച്ച് ജി സുധാകരൻ. കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്ക് എത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. അഭിനേതാക്കൾ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തിൽ ഇപ്പോൾ നല്ല സിനിമകൾ കുറവാണ് എന്ന് ജി സുധാകരൻ പറഞ്ഞു. ജോൺ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി സുധാകരൻ.

കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് വരുന്നത്. ഈ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. നടീ-നടന്മാർ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണെന്നും അദ്ദേഹം പ്രതികരിച്ചു.

also read- നിങ്ങളുടെ അനുഗ്രഹം വേണം! മാതൃദിനത്തിൽ പെൺകുഞ്ഞിനെ ദത്തെടുത്ത വിശേഷം പങ്കിട്ട് നടി അഭിരാമി; ആശംസകളുമായി സോഷ്യൽമീഡിയ

മലയാളത്തിൽ ഇപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരശക്തികൾ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചിലവ് കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണമെന്നും ജി സുധാകരൻ പറഞ്ഞു.

Exit mobile version