‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

കൊച്ചി: ഇത്തവണയും വോട്ട് രേഖപ്പെടുത്തി സമ്മതിദാനവകാശം വിനിയോഗിച്ച് മമ്മൂട്ടി. പൊന്നുരുന്നിയിലെ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ടുചെയ്യാനെത്തിയത്. എറണാകുളം വൈറ്റിലയിലെ പൊന്നുരുന്നിയിലാണ് മമ്മൂട്ടിയുടെ പോളിങ് ബൂത്ത്.

വോട്ടുചെയ്തെത്തുന്ന താരത്തെ കാണാൻ വൻ ജനാവലി ബൂത്തിന് പുറത്തു കാത്തുനിന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഉദ്യോഗസ്ഥരുമായി കുശലാന്വേഷണം നടത്തിയാണ് താരം മടങ്ങിയത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈനും മമ്മൂട്ടിയോട് ബൂത്ത് പരിസരത്തുവച്ച് സംസാരിക്കുന്നുണ്ടായിരുന്നു.

ALSO READ- വനിതാ ഹോസ്റ്റലിൽ നിന്ന് പിടികൂടിയത് 1.3കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും സുഹൃത്തും പിടിയിൽ

മമ്മൂട്ടിയുടെ പുതിയ സിനിമയായ ‘ടർബോ’യിലെ ലുക്കിലാണ് താരം എത്തിയത്. മുണ്ടും ഒലിവ് ഗ്രീൻ ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് സ്‌റ്റൈലിഷായി എത്തിയ താരം അഞ്ച് മിനിറ്റ് സമയം മാത്രമാണ് ബൂത്തിൽ ചെലവഴിച്ചത്. വോട്ടിന് ശേഷം കാർ ഡ്രൈവ് ചെയ്ത് പെട്ടെന്ന് തന്നെ തിരികെ പോയി. താരം മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായില്ല.

Exit mobile version