സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്, ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരിക്കുന്നത്. കരുംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്.നേരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

തീപടര്‍ന്നുപിടിച്ച ദിവസം ആശ്രമത്തില്‍ കണ്ട റീത്ത് തയ്യാറാക്കിയത് കൃഷ്ണകുമാര്‍ ആണെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു. കേസിലെ ഒന്നാം പ്രതിയായ പ്രകാശിന്റെ ആത്മഹത്യയില്‍ അറസ്റ്റ് ചെയ്‌പ്പെട്ട കൃഷ്ണകുമാര്‍ റിമാന്‍ഡില്‍ ആയിരുന്നു.

also read: നിയന്ത്രണം വിട്ട് ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, കടയിലേക്ക് പാഞ്ഞുകയറി, രണ്ടുപേര്‍ക്ക് പരിക്ക്, നാടിനെ നടുക്കി അപകടം

തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ 2018 ഒക്ടോബര്‍ 27നായിരുന്നു തീപിടിച്ചത്. മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായ കേടുപാടുകളും സംഭവിച്ചിരുന്നു.ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും തീയിട്ടവര്‍ ആശ്രമത്തില്‍ വെച്ചിരുന്നു.

also read: മയക്കം വിട്ടുണര്‍ന്നു, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാന്‍, തമിഴ്നാട് അതിര്‍ത്തി വനമേഖലയിലേക്ക് സഞ്ചരിക്കുന്നതായി വനംവകുപ്പ്

സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ആശ്രമം കത്തിച്ച കേസില്‍ ആത്മഹത്യചെയ്ത പ്രകാശിന് പങ്കുണ്ടെന്ന് പറഞ്ഞ് ഇയാളുടെ സഹോദരന്‍ പ്രശാന്ത് രംഗത്തെത്തിയതോടെയാണ് പല കാര്യങ്ങളും പുറത്തുവന്നത്.

Exit mobile version