മയക്കം വിട്ടുണര്‍ന്നു, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാന്‍, തമിഴ്നാട് അതിര്‍ത്തി വനമേഖലയിലേക്ക് സഞ്ചരിക്കുന്നതായി വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനെന്ന് വനംവകുപ്പ്. നിലവില്‍ തമിഴ്നാട് അതിര്‍ത്തി വനമേഖലയിലാണുള്ളത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

അരിക്കൊമ്പനെ തുറന്നുവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണെന്നാണ് വിവരം. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പന്‍ തിരികെ നടക്കുന്നതായാണ് സൂചന. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും, മയക്കം വിട്ടുണര്‍ന്ന ആന ഇപ്പോള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

also read: പെരുമാറ്റച്ചട്ട ലംഘനം; വിരാട് കോഹ്ലി ഒരു കോടി ഏഴ് ലക്ഷം രൂപ പിഴ, ഗംഭീറിന് 25 ലക്ഷം

അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്താണ് തുറന്നു വിട്ടത്. അരിക്കൊമ്പന്‍ മാവടി മേഖലയില്‍ ഉള്ളതായാണ് സിഗ്‌നല്‍ ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എതിര്‍ദിശയില്‍ കൂടുതല്‍ ദൂരം പോകുകയും പിന്നീട് തിരിച്ചിറങ്ങിവരുന്നതുമാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ ശീലമെന്നും ട്രാക്കിങ്ങില്‍ വ്യക്തമാകുന്നതെന്നും വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

also read: സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി; മുന്‍ കാമുകനെതിരെ കേസ്, കുറ്റവാളിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സബ്കലക്ടറായ സഹോദരന്‍

അതിര്‍ത്തി മേഖലയിലുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിര്‍ത്തി കടന്ന് തമിഴ്നാട് ജനവാസമേഖലയിലെത്തിയാല്‍ തമിഴ്നാട് വനംവകുപ്പ് ആനയെ കേരളത്തിലേക്ക് തിരച്ചയക്കാന്‍ സാധ്യതയുണ്ട്.

Exit mobile version