വിവാഹ വീട്ടിലെ ഗാനമേളക്കിടെ കൂട്ടത്തല്ല്, ഗുരുതരമായി പരിക്കേറ്റ് യുവാവ് ആശുപത്രിയില്‍

കോഴിക്കോട് ; വിവാഹ വീട്ടിലെ ഗാനമേളക്കിടെ ഉണ്ടായ കൂട്ടത്തല്ലില്‍ ഗുരുതരമായി പരുക്കേറ്റ് യുവാവ് ആശുപത്രിയില്‍. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. ചിയ്യൂര്‍ സ്വദേശി അജീഷിനാണ് പരുക്കേറ്റത്.

സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. നാദാപുരം ചിയ്യൂരിലെ വിവാഹ വീട്ടില്‍ നടന്ന സല്‍ക്കാരത്തിനിടെയുള്ള ഗാനമേളക്കിടെയാണ് ആക്രമണമുണ്ടായത്.

also read: മരുന്നുകളോട് പ്രതികരിക്കുന്നില്ല, അബോധാവസ്ഥയില്‍ തന്നെ, നടന്‍ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരം

സല്‍ക്കാരത്തിന്റെ ഭാഗമായി രാത്രിയിലായിരുന്നു ഗാനമേള ഒരുക്കിയിരുന്നത്. പരിപാടി നടക്കുമ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ പ്രകോപനമില്ലാതെ ആക്രമാസക്തരാകുകയായിരുന്നു. ഇതിനിടെ പിടിച്ചു മാറ്റാന്‍ എത്തിയ നാട്ടുകാരെയും കയ്യേറ്റം ചെയ്തു.

also read: ഉയരം 55 അടി, കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

മര്‍ദനമേറ്റ് അവശനായ അജീഷിനെ വഴിയില്‍ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് വിവാഹ വീട്ടിലുണ്ടായിരുന്ന അജീഷിന്റെ സഹോദരന്‍ എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണിനും കഴുത്തിനും സാരമായി പരുക്കേറ്റ യുവാവ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

Exit mobile version