കോഴിക്കോട് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് ഉദ്യോഗസ്ഥര്‍; സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങല്‍, കമ്പനിമുക്ക് എന്നിവിടങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കണ്ടെടുത്തത്.

കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്തി. ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങല്‍, കമ്പനിമുക്ക് എന്നിവിടങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കണ്ടെടുത്തത്.

ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും ചാത്തമംഗലം പഞ്ചായത്തും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. 65 കിലോഗ്രാം പേപ്പര്‍ കപ്പുകളും 140 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒന്‍പത് കിലോഗ്രാം തെര്‍മോകോള്‍ പ്ലേറ്റുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ നോട്ടീസ് നല്‍കി.

Exit mobile version