കോഴിക്കോട് മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ

കോഴിക്കോട്: മഴക്കാലമായതോടെ മീൻ പിടിക്കാനായി പോയി അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. കോഴിക്കോട് ചേളന്നൂരിൽ മീൻപിടിക്കാനായി പോയ യുവാവ് മുങ്ങിമരിച്ചു.

ചേളന്നൂർ തിയ്യക്കണ്ടിയിൽ ബാബുവിന്റെ മകൻ മിഥുൻ (31) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അകലാപ്പുഴയിൽ പാവയിൽ ചീർപ്പിനടുത്താണ് മിഥുൻ മീൻ പിടിക്കാൻ പോയത്. പിന്നീട് മിഥുനെ കാണാതാവുകയായിരുന്നു.

ALSO READ- സ്ഥിരം അപകടങ്ങളുണ്ടാക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്ക് തിരുത്തൽ പരിശീലനം; പട്ടിക തയ്യാറാക്കി തുടർപരിശീലനം നൽകും

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ നരിക്കുനി അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രാത്രി തിരച്ചിൽ നടത്തി, എങ്കിലും കണ്ടെത്താനായില്ല. പിന്നീട് തിങ്കളാഴ്ച രാവിലെ തോണിയിൽ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: നീതു.

Exit mobile version