സ്ഥിരം അപകടങ്ങളുണ്ടാക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്ക് തിരുത്തൽ പരിശീലനം; പട്ടിക തയ്യാറാക്കി തുടർപരിശീലനം നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് നിരത്തിൽ നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി ഇവരെ തിരുത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. ഈ ഡ്രൈവർമാർക്ക് തുടർച്ചയായ പരിശീലനം നൽകാനാണ് തീരുമാനം.

തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം യൂണിറ്റുകളിലെ ബസുകൾ കൂടുതലായി അപകടത്തിൽപ്പെടുന്നതായാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്. അപകടമുണ്ടാക്കുന്നയാളിന്റെ പേര്, അപകടകാരണം, ഡ്രൈവർക്കെതിരേ സ്വീകരിച്ച നടപടി എന്നിവ മാനേജിങ് ഡയറക്ടറെ അറിയിക്കും.അപകടങ്ങൾ കുറയ്ക്കാൻ യൂണിറ്റ് തലത്തിലും ചീഫ് ഓഫീസ് തലത്തിലും പഠനവും അവലോകനവും നടക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം

ഈ യൂണിറ്റുകളിലെ ഡ്രൈവർമാർക്ക് തുടർപരിശീലനം നൽകുന്നുണ്ട്. വലിയ അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർമാർക്ക് തിരുത്തൽ പരിശീലനവും നൽകുന്നുണ്ട്. സ്ഥിരമായി അപകടമുണ്ടാക്കുന്നവർ, കൂടുതൽ അപകടമുണ്ടാക്കിയവർ എന്നിങ്ങനെ ഡ്രൈവർമാരുടെ പട്ടികയുണ്ടാക്കിയാണ് പരിശീലനം. പരിശീലനം നേടിയവർ മൂന്നുമാസത്തിനകം വീണ്ടും അപകടമുണ്ടാക്കിയാൽ പ്രത്യേക പട്ടികയിലാണ് ഉൾപ്പെടുത്തുക.

Exit mobile version