ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ ബസിൽ കുഴഞ്ഞുവീണു; കോഴിക്കോട്ടെ 29കാരനായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് എആർ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29) ആണ് മരിച്ചത്.

രാത്രിയിലായിരുന്നു ഡ്യൂട്ടി. ഇന്നു രാവിലെ ഡ്യൂട്ടി കഴിഞ്ഞ് എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് ബസിൽ പോകുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

also read- കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്; നാല് പേർക്ക് സസ്‌പെൻഷൻ; അച്ചടക്ക ലംഘനം നടന്നെന്ന് കെപിസിസി

ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ള ഗവർണർ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഗൺമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജനാണ് പിതാവ്. ഭാര്യയും രണ്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്.

ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് സിറ്റി പോലീസ് കണ്ട്രോൾ റൂമിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം മൃതദേഹം വടകരയിലെ വീട്ടിലെത്തിച്ചു.

Exit mobile version