പതിവ് തെറ്റിച്ചില്ല, ഇത്തവണയും ഈദ് നമസ്‌കാരം മുടക്കാതെ മമ്മൂട്ടിയും നടന്‍ ദുല്‍ഖര്‍ സല്‍മാനും

കൊച്ചി: പതിവ് തെറ്റിയ്ക്കാതെ ഇത്തവണയും ഈദ് നമസ്‌കാരത്തിനെത്തി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടന്‍ ദുല്‍ഖര്‍ സല്‍മാനും. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്‌കാരത്തിലാണ് മമ്മൂട്ടിയും ദുല്‍ഖറും പങ്കെടുത്തത്. ഷെരീഫ് മേലേതിന്റെ നേതൃത്വത്തിലായിരുന്നു കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഈദ് ഗാഹ് നടന്നത്.

ഇത്തവണ മമ്മൂട്ടിയ്ക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടാകില്ല. ഇന്നലെയാണ് അദ്ദേഹത്തിന്റെ മാതാവ് ഫാത്തിമ ഇസ്മായില്‍ മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 93 വയസായിരുന്നു.

ഇന്നലെ വൈകീട്ട് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നിരവധി പേര്‍ മമ്മൂട്ടിയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.

Exit mobile version