പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസൊരുക്കുന്ന മെഗാതാരം: മേക്കപ്പ്മാന്റെ വീട്ടില്‍ അതിഥിയായെത്തി ഞെട്ടിച്ച് മമ്മൂക്ക

കൊച്ചി: തന്റെ കുടുംബത്തിനെ പോലെ സുഹൃത്തുക്കളെയും കരുതുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രിയപ്പെട്ടവര്‍ക്ക് കൊച്ചുകൊച്ചു സര്‍പ്രൈസുകളും നല്‍കാറുണ്ട്. തന്റെ പേഴ്സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സലാം അരൂക്കുറ്റിയുടെ വീട്ടില്‍ അതിഥിയായി എത്തി ഞെട്ടിച്ചിരിക്കുകയാണ് മെഗാ താരം.

സലാമിന്റെ പുതിയ വീട് നേരിട്ട് കാണുന്നതിനാണ് മമ്മൂട്ടി എത്തിയത്. സലാമിന്റെ ബന്ധുക്കളോട് കുശലാന്വേഷണം നടത്തി ഏറെ നേരം അവിടെ ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. മമ്മൂക്ക ഞങ്ങളുടെ വീട്ടില്‍ എന്ന അടിക്കുറിപ്പോടെ സലാം വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ തിരക്കുകള്‍ നേരിട്ട് അറിയാവുന്ന സലാം ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

അതേസമയം മമ്മൂട്ടിയെ അഭിനന്ദിച്ചും നിരവധിപ്പേരാണ് എത്തുന്നത്. തനിക്കു ചുറ്റുമുള്ളവരുടെ ചെറിയ സന്തോഷം പോലും തന്റെ സാന്നിധ്യത്താല്‍ വലുതാക്കുന്ന മമ്മൂട്ടിയുടെ മനസ്സ് ആണ് ഏവര്‍ക്കും പ്രചോദനമാകുന്നതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.


സലാമിന്റെ വീട്ടുകാരോടും ബന്ധുക്കളോടും കുശലാന്വേഷണവും നടത്തി അവരോടൊപ്പം കുറച്ചു നേരം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. മമ്മൂട്ടിയുടെ തിരക്കുകള്‍ക്കിടയില്‍ ഇത്തരം ഒരു സന്ദര്‍ശനം പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും തന്റെ സന്തോഷം സലാം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Exit mobile version