നേരത്തെ മാപ്പു ചോദിക്കുന്നു, എന്തെങ്കിലും വാക്ക് പിഴകള്‍ സംഭവിച്ചാല്‍ കുടുക്കരുത്; കേരളീയം 2023ല്‍ മമ്മൂട്ടി

തിരുവനന്തപുരം: കേരളീയം കേരളീയരുടെ മാത്രം വികാരമല്ല, ലോക സാഹോദര്യത്തിന്റെ വലിയൊരു വികാരമായി മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. സ്നേഹത്തിനും സൗഹാര്‍ദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെ. കേരളീയം 2023ല്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

ഏഴുതി തയ്യാറാക്കിയ പ്രസംഗം എന്റെ കൈയില്‍ ഇല്ല. എന്തെങ്കിലും വാക്ക് പിഴകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നേരത്തെ മാപ്പു ചോദിക്കുന്നു. എന്തെങ്കിലും പറ്റിപ്പോയാല്‍ നമ്മളെ കുടുക്കരുത്. സ്പീക്കറായിരുന്നു എന്റെ അടുത്ത് ഇരുന്നത്. അദ്ദേഹത്തിന് വാക്കുപിഴ സംഭവിച്ചാല്‍ അത് രേഖകളില്‍ നിന്ന് നീക്കിയാല്‍ മതി. നമ്മളില്‍ വാക്ക് പിഴച്ചാല്‍ പിഴച്ചത് തന്നെയെന്നും മമ്മൂട്ടി പറഞ്ഞു.

നമ്മുടെ രാഷ്ട്രീയം മതം ജാതി പ്രാര്‍ഥന ചിന്ത എല്ലാ വേറെ വേറെയാണ്. നമ്മള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന വികാരം എല്ലാവരും കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങള്‍ ഒന്നാണ് എന്നതാവണം നാം ലോകത്തിന് കൊടുക്കേണ്ട മാതൃക. ലോകം ആദരിക്കുന്ന ജനതയായി നാം മാറണമെന്നും മമ്മൂട്ടി പറഞ്ഞു.

Exit mobile version