ആ പിതാവിന്റെ കൈയ്യൊന്ന് നെഞ്ചോട് ചേര്‍ത്തുവെക്കണം, ഒരു മുത്തം നല്‍കണം; ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയതില്‍ കെടി ജലീല്‍

മഞ്ചേരി: ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയതിനെ അഭിനന്ദിച്ച് സിപിഎം നേതാവ് കെടി ജലീല്‍. മഞ്ചേരി സിഎസ്‌ഐ ക്രൈസ്തവ ദേവാലയത്തിന്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കിയ വാര്‍ത്ത മനസിന് നല്‍കിയ സന്തോഷം വലുതെന്ന് ജലീല്‍ പറഞ്ഞു.

മാനവിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ അദ്ധ്യായമാണ് മഞ്ചേരിയില്‍ സൃഷ്ടിക്കപ്പെട്ടത്. അതിന് സാഹചര്യമൊരുക്കിയ ചര്‍ച്ചിന്റെ കമ്മിറ്റിക്കാര്‍ക്കും പുരോഹിതര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍. അവരെയൊന്ന് നേരില്‍ കണ്ട് അനുമോദിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ജലീല്‍ പറഞ്ഞു.

മഞ്ചേരി സി.എസ്.ഐ ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കപ്പെട്ട വാർത്ത മനസ്സിന് നൽകിയ സന്തോഷം കാഫ്മലയെക്കാൾ വലുതാണ്. മാനവിക ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പുതിയ അദ്ധ്യായമാണ് മഞ്ചേരിയിൽ സൃഷ്ടിക്കപ്പെട്ടത്. അതിന് സാഹചര്യമൊരുക്കിയ ചർച്ചിൻ്റെ കമ്മിറ്റിക്കാർക്കും പുരോഹിതർക്കും ഒരായിരം അഭിനന്ദനങ്ങൾ.

അവരെയൊന്ന് നേരിൽ കണ്ട് അനുമോദിക്കാൻ അതിയായ ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീർച്ചയായും അവിടെ പോകും. ചർച്ചിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പിതാവിൻ്റെ കയ്യൊന്ന് നെഞ്ചോട് ചേർത്തുവെക്കണം. ആ കൈകളിൽ ഒരു മുത്തം നൽകണം. കമ്മിറ്റിക്കാരുടെ കൂടെയിരുന്ന് കുറച്ചുനേരം സംസാരിക്കണം. അവർക്ക് വിരോധമില്ലെങ്കിൽ ഒരു ചായ കുടിക്കണം. ഭൂമിയിൽ സ്വർഗ്ഗം പണിയുന്നവരാണ് മഹാൻമാർ. അവരോടൊപ്പമുള്ള നിമിഷങ്ങൾ നൽകുന്ന അനുഭൂതി വിവരണാതീതമാണ്.

മഞ്ചേരി സിഎസ്‌ഐ നിക്കോളാസ് മെമ്മോറിയല്‍ ചര്‍ച്ചിന്റെ മുറ്റത്ത് ഇന്നലെ ആയിരക്കണക്കിനു മുസ്ലിംസഹോദരങ്ങളാണ് ഈദ്നമസ്‌കാരം നടത്തിയത്. നമസ്‌കാരത്തിനായി സ്റ്റേജുള്‍പ്പെടെ വിശാലമായ സൗകര്യങ്ങളാണു ക്രൈസ്തവദേവാലയാങ്കണത്തില്‍ ഒരുക്കിയത്.

മഞ്ചേരി ചുള്ളക്കാട് ഗവ. യു.പി. സ്‌കൂള്‍മൈതാനത്താണ് മുന്‍വര്‍ഷങ്ങളില്‍ ഈദ്നമസ്‌കാരം നടത്തിയിരുന്നത്. സ്‌കൂളില്‍ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ ഇത്തവണ ഇവിടം വിട്ടുകിട്ടിയില്ല. തുടര്‍ന്നാണ് മഞ്ചേരി സംയുക്ത ഈദ്ഗാഹ് കമ്മിറ്റി സ്ഥലസൗകര്യംതേടി സി.എസ്.ഐ. ചര്‍ച്ച് അധികൃതരെ സമീപിച്ചത്. ദേവാലയ അധികൃതര്‍ രണ്ടാമതൊന്നാലോചിക്കാതെ സമ്മതമേകുകയും ചെയ്തു.

Exit mobile version