വീട്ടില്‍ അതിക്രമിച്ച് കയറി എട്ടംഗസംഘത്തിന്റെ ആക്രമണം, ഗര്‍ഭിണി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി എട്ടംഗ സംഘം നടത്തിയ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ക്ക് പരിക്ക്. ആലപ്പുഴയിലാണ് സംഭവം. അയോധ്യാനഗറിലെ ഗര്‍ഭിണി അടക്കമുള്ളവര്‍ക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിക്കാണ് സംഭവം.

ബിജെപി പ്രവര്‍ത്തകനായ സച്ചിന്റെ വീട്ടിലെ സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. സച്ചിന്റെ മാതാവ് പ്രീതി, മുത്തശി ശോഭന, സഹോദരി മീനു, ബന്ധു ഗര്‍ഭിണി കൂടിയായ ശില്‍പ്പ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. റോഡരികില്‍ കിടന്നിരുന്ന വിറകുകൊള്ളി ഉപയോഗിച്ചാണ് സംഘം ആക്രമിച്ചത്.

also read: എലത്തൂരിലേത് ഭീകരാക്രമണം; സാക്കിർ നായികിന്റെ വീഡിയോകൾ നിരന്തരം കണ്ടിരുന്നു; ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദി

സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അക്രമികളില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Exit mobile version