എലത്തൂരിലേത് ഭീകരാക്രമണം; സാക്കിർ നായികിന്റെ വീഡിയോകൾ നിരന്തരം കണ്ടിരുന്നു; ഷാരൂഖ് സെയ്ഫി തീവ്ര മൗലികവാദി

കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ തീവെച്ചത് ഭീകരാക്രമണം. സംഭവം ആസൂത്രിതമെന്നും എഡിജിപി എംആർ അജിത് കുമാർ. പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ചിന്തകളുടെ വീഡിയോ നിരന്തരം കണ്ടിരുന്നിവെന്നും തീവ്ര മൗലികവാദിയാണെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖിന്റെ ഫോണിൽ നിന്നും ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തി. ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എഡിജിപി അറിയിച്ചു.

സാക്കിർ നായിക്, ഇസ്രാ അഹമ്മദ് തുടങ്ങിയ മതമൗലികാദികളുടെ വീഡിയോ ഷാരൂഖ് സെയ്ഫി നിരന്തരം കണ്ടിരുന്നു. അക്രമം ആസൂത്രണം ചെയ്തിട്ടാണ് ഷാരൂഖ് കേരളത്തിലെത്തിയതെന്നും പോലീസ് അറിയിച്ചു. കിട്ടിയ എല്ലാ തെളിവുകളെയും അടിസ്ഥാനമാക്കിയാണ് യുഎപിഎ ചുമത്തിയത്. രണ്ടാഴ്ചക്കുള്ളിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.

ALSO READ- സ്വവർഗ്ഗ വിവാഹം നിയമപരമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും; ഇത് വരേണ്യവർഗ്ഗത്തിന്റെ കാഴ്ചപ്പാട്; സുപ്രീംകോടതിയിൽ എതിർത്ത് കേന്ദ്ര സർക്കാർ

കേരളത്തിൽ നിന്നും പ്രതിക്ക് സഹായം ലഭിച്ചോയെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. വളരെ വിപുലമായി അന്വേഷിക്കേണ്ട കേസാണിത്. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. പ്രതിക്ക് 27 വയസാണെന്നും പ്ലസ് ടു വരെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നാഷണൽ ഓപ്പൺ സ്‌കൂളിലാണ് പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version