ട്രെയിന്‍ വരുന്നുണ്ടെന്ന് മകള്‍ നിലവിളിച്ച് പറഞ്ഞെങ്കിലും കേട്ടില്ല, ശുദ്ധ ജലം ശേഖരിക്കാന്‍ റെയില്‍വേ ട്രാക്ക് കടന്ന് പോയ വീട്ടമ്മയ്ക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

വാളയാര്‍: ശുദ്ധ ജലം ശേഖരിക്കാന്‍ റെയില്‍വേ ട്രാക്ക് കടന്ന് പോകവെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. വട്ടപ്പാറ കുഞ്ചപ്പന്‍ചള്ള ആദിവാസി കോളനിയില്‍ രാജന്റെ ഭാര്യ രാധാമണിയാണ് (36) മരിച്ചത്. രാധാമണിക്ക് കേള്‍വി പരിമിതിയുണ്ട്.

ഇന്നലെ ഏഴരയോടെയാണ് സംഭവം. ട്രാക്കിന് അപ്പുറത്തുള്ള പൈപ്പില്‍ നിന്നു ശുദ്ധജലം ശേഖരിക്കാന്‍ റെയില്‍വേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ട്രെയിന്‍ തൊട്ടു പിന്നിലെത്തിയിട്ടും രാധാമണി ശബ്ദം കേട്ടില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്.

also read; കല്ല് കൊണ്ട് ഇടിച്ച് തലക്കും മുഖത്തും പരിക്ക്, യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോളനിക്കു മുന്നിലുള്ള എ ലൈന്‍ റെയില്‍വേ ട്രാക്കില്‍ പാലക്കാട് ടൗണ്‍- തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം. അമ്മ അപകടത്തില്‍പ്പെടുമെന്ന പേടിയുള്ളതിനാല്‍ മക്കളാണു ട്രാക്കു കടന്നുപോയി സാധാരണ വെള്ളം എടുക്കാറുള്ളതെന്നു രാജന്‍ പറയുന്നു.

also read: 440 കോടി രൂപയ്ക്ക് ശംഖ് ഓഡിറ്റോറിയം: ബംഗാള്‍ ജനതയ്ക്ക് സമര്‍പ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

അപകടം നടക്കുമ്പോള്‍ മക്കളും ട്രാക്കിന് അപ്പുറത്തുണ്ടായിരുന്നു. ട്രെയിന്‍ വരുന്ന വിവരം ഇവര്‍ നിലവിളിച്ചു പറഞ്ഞെങ്കിലും രാധാമണിക്കു കേള്‍ക്കാനായില്ല. വാളയാര്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Exit mobile version