തലശ്ശേരിയില്‍ വന്‍ സ്‌ഫോടനം, യുവാവിന്റെ കൈപ്പത്തികള്‍ അറ്റു, അപകടം ബോബ് നിര്‍മ്മാണത്തിനിടെയെന്ന് സംശയം

കണ്ണൂര്‍: തലശ്ശേരിയില്‍ സ്‌ഫോടനം. യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം പറമ്പിലാണ് സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തികള്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ രണ്ട് കൈപ്പത്തികളും അറ്റു. സംഭവത്തില്‍ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

also read: സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് രാത്രി ബസ് നിര്‍ത്തികൊടുക്കണം: വീണ്ടും കര്‍ശന ഉത്തരവിറക്കി ഗതാഗത വകുപ്പ്

ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി. വിഷ്ണുവിന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ വച്ചാണ് സ്‌ഫോടനം നടന്നത്. സംഭവ സമയത്ത് വിഷ്ണു മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നതെന്നാണ് വിവരം.

also read: വാദ്യകലാകാരന്മാര്‍ക്ക് 1 കോടിയുടെ വിഷുക്കൈനീട്ടവും വിഷുക്കോടിയും സമ്മാനിച്ച് സുരേഷ് ഗോപി

പരിക്കേറ്റ യുവാവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മിക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version