വമ്പന്‍ സ്വര്‍ണ്ണവേട്ട, വിദേശപാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ചത് ആറ് കിലോയിലേറെ സ്വര്‍ണം, ആറുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വമ്പന്‍ സ്വര്‍ണ്ണവേട്ട. വിദേശപാഴ്‌സല്‍ വഴി ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തിയ കേസില്‍ സ്ത്രീയടക്കം ആറുപേര്‍ പിടിയിലായി. തേപ്പ്‌പെട്ടിയിലും മറ്റ് ഉപകരണങ്ങളിലുമായി ഒളിപ്പിച്ച് കടത്തിയ ആറ് കിലോയിലേറെ സ്വര്‍ണമാണ് പിടികൂടിയത്.

സംഭവത്തില്‍ മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്. അസിയ, ജസീല്‍, യാസിര്‍ എന്നിവരുടെ മേല്‍വിലാസത്തിലാണ് പാഴ്‌സല്‍ എത്തിയത്.

also read: പാലക്കാട് പിടിക്കാനൊരുങ്ങി ബിജെപി: ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കും

ഷിഹാബാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍. ഷിഹാബിനൊപ്പം കോഴിക്കോട് സബ് പോസ്റ്റ് ഓഫിസില്‍ പാഴ്‌സല്‍ ശേഖരിക്കാനെത്തിയപ്പോഴാണ് ഡിആര്‍ഐ ആറ് പേരെയും പിടികൂടിയത്. കൊച്ചിയിലെ വിദേശ പോസ്റ്റോഫിസിലെത്തിയ പാഴ്‌സല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

also read: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം, അഞ്ചുവയസുകാരന് ഗുരുതര പരിക്ക്

അതേസമയം നേരത്തെയും ഷിഹാബ് പലതവണ വിദേശപാഴ്‌സല്‍ വഴി സ്വര്ണംകടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

Exit mobile version