വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം, അഞ്ചുവയസുകാരന് ഗുരുതര പരിക്ക്

തൃശൂര്‍: പുലിയുടെ ആക്രമണത്തില്‍ അഞ്ചുവയസുകാരന് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലെ വാല്‍പ്പാറയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിലാണ് പുലിയുടെ ആക്രണമുണ്ടായത്. രക്ഷിതാക്കള്‍ക്ക് പിന്നാലെ തോട്ടത്തിലേക്ക് പോകുകയായിരുന്നു കുട്ടി. ഇതിനിടെയാണ് പുലി കുട്ടിയെ ആക്രമിച്ചത്. തോട്ടം തൊഴിലാളികളാണ് കുട്ടിയെ രക്ഷിച്ചത്.

also read; ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്ററുകള്‍, കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

പുലി ആക്രമിക്കാന്‍ തുടങ്ങിയതോടെ കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു. കുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയ ആളുകള്‍ ബഹളമുണ്ടാക്കിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി തോട്ടം തൊഴിലാളികള്‍ പറയുന്നത്.

also read: ഗാനമേള കഴിഞ്ഞ് വിശ്രമിക്കവെ ഹൃദയാഘാതം, ഗായകന് ദാരുണാന്ത്യം

നേരത്തെ പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്. പുലിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Exit mobile version