സുഹൃത്തുക്കള്‍ക്കൊപ്പം ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനെത്തി, യുവഎഞ്ചിനിയര്‍ പുഴയില്‍ മുങ്ങിമരിച്ചു

ഇടുക്കി: വിനോദസഞ്ചാരത്തിനെത്തിയ യുവാവ് മുതിരപ്പുഴയാറില്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ ആമിന അപ്പാര്‍ട്‌മെന്റ് അബ്ദുള്‍ കരീമിന്റെ മകന്‍ അബ്ദുള്ള ആണ് കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപം മുതിരപ്പുഴയാറ്റില്‍ മുങ്ങിമരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.

അബ്ദുള്ളയെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് 1 30ഓടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാരുടെ പതിനൊന്നംഗസംഘത്തില്‍പ്പെട്ടയാളായിരുന്നു അബ്ദുള്ള.

also read: ഹർഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; വേദന ഉൾക്കൊള്ളുന്നുവെന്ന് മന്ത്രി വീണ ജോർജ്; സമരം നിർത്തി ഹർഷിന

പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അബ്ദുള്ള മുങ്ങിപ്പോകുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജയിംസ് അബ്ദുള്ളയെ കയത്തില്‍ നിന്ന് വലിച്ചു കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

also read: തടിക്കഷ്ണം കൊണ്ട് അടിച്ചു, നിലത്തിട്ട് ചവിട്ടി, വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍, അറസ്റ്റ്

തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി മാറ്റി. മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച ഞെട്ടലില്‍ നിന്ന് മുക്തമാകും മുമ്പെയാണ് എല്ലക്കല്ലിന് സമീപത്തായി 25കാരന്റെ മരണം.

Exit mobile version