ഹർഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; വേദന ഉൾക്കൊള്ളുന്നുവെന്ന് മന്ത്രി വീണ ജോർജ്; സമരം നിർത്തി ഹർഷിന

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക വെച്ചുമറന്ന സംഭവത്തിൽ നീതി തേടി നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ച് വീട്ടമ്മയായ ഹർഷിന. കോഴിക്കോട് മെഡിൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ ഹർഷിന നടത്തിയ സമരമാണ് അവനസാനിപ്പിച്ചത്.

ആരോഗ്യമന്ത്രി വീണാ ജോർജുമായി ഇന്ന് ഹർഷിന കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഹർഷിനയ്ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കോഴിക്കോട് വെച്ച് ഉറപ്പുനൽകുകയും ചെയ്തു.

ALSO READ- ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ യുവാവ് ലോട്ടറിക്കടയ്ക്ക് തീയിട്ടു; തൃപ്പൂണിത്തുറയിൽ ഒഴിവായത് വൻഅപകടം

‘ഒരു സ്ത്രീയെ സംബന്ധിച്ച് അനുഭവിച്ച വേദന പ്രയാസകരം ആണ്. സർക്കാർ വേദന ഉൾക്കൊള്ളുന്നു ഹർഷിനയ്ക്ക് നീതി ലഭിക്കും. ഉചിതമായ നടപടിയുണ്ടാകും’ മന്ത്രി കൂട്ടിച്ചേർത്തു. ഹർഷിനയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹർഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു.

Exit mobile version