നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞു, ഡെക്കാത്തലണ്‍ ജീവനക്കാരന് ദാരുണാന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ അടിച്ചിറയിലാണ് സംഭവം. തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസില്‍ ഭരത് ആണ് മരിച്ചത്.

ഇരുപത്തിനാല് വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തെള്ളകം ഡെക്കാത്തലണ്‍ ജീവനക്കാരനാണ് ഭരത്.

also read: പട്ടയം അനുവദിക്കുന്നതിന് 10,000 രൂപ; ബൈക്കിൽ വെച്ച കൈക്കൂലിയെടുത്ത് തിരിഞ്ഞതും മുൻപിൽ വിജിലൻസ്! 2 റവന്യൂ ഉദ്യോഗസ്ഥർ പിടിയിൽ

എം.സി റോഡില്‍ കോട്ടയം ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്കു വരികയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്നു ഭരത്.

also read: അർബുദം പിതാവിന്റെ ജീവൻ എടുത്തു; രണ്ട് പെൺമക്കളെ അടച്ചുറപ്പുള്ള വീട്ടിൽ താമസിപ്പിക്കണം, അമ്മയുടെ ആഗ്രഹത്തിന് വേണം കനിവ്

ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് ഭരതിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Exit mobile version