അർബുദം പിതാവിന്റെ ജീവൻ എടുത്തു; രണ്ട് പെൺമക്കളെ അടച്ചുറപ്പുള്ള വീട്ടിൽ താമസിപ്പിക്കണം, അമ്മയുടെ ആഗ്രഹത്തിന് വേണം കനിവ്

നേമം: അർബുദരോഗ ബാധിതനായി ഭർത്താവ് മരിച്ചതോടെ രണ്ട് പെൺമക്കളെ സുരക്ഷിതമായി പാർപ്പിക്കാൻ സ്വന്തമായൊരു വീട് വേണമെന്ന മാതാവിന്റെ ആഗ്രഹത്തിന് ഇനി സുമനസുകൾ കനിയേണ്ടിയിരിക്കുന്നു. പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സത്യൻനഗർ സ്വദേശിനി ആശയാണ് സഹായം തേടുന്നത്.

തിരക്കേറിയ റോഡിലേയ്ക്ക് രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ചോടി; ബസിനടിയിൽ പെടാതെ 2 വയസുകാരന്റെ ജീവന് രക്ഷകനായി സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ

രണ്ടു മാസം മുമ്പാണ് ഓട്ടോ ഡ്രൈവറായിരുന്ന ആശയുടെ ഭർത്താവ് ജയകാന്ത് മരിച്ചത്. ഭർത്താവിന്റെ ചികിത്സയ്ക്കുതന്നെ പണം ഒരുപാട് വേണ്ടിവന്നു. കടം വാങ്ങിയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലുമാണ് ചികിത്സ നടത്തിയത്. ചികിത്സ നടന്നുവരുന്നതിനിടെ രണ്ടു മാസം മുമ്പാണ് ജയകാന്ത് മരണത്തിന് കീഴടങ്ങിയത്.

ചികിത്സച്ചെലവിന്റെ ബാധ്യത തീർക്കാനും കുട്ടികളുടെ പഠനച്ചെലവ് കണ്ടെത്താനുമായി ഒരു സ്വകാര്യ സ്ഥാപനത്തിൽ ആശ ജോലിക്കു പോകുന്നുണ്ട്. തുച്ഛമായ വേതനം ആശയ്ക്ക് നിരാശയാണ് നൽകുന്നത്. ഇപ്പോൾ വാടകവീട്ടിൽ താമസിക്കുന്ന ആശയ്ക്കും പന്ത്രണ്ടും പത്തും വയസ്സായ കുട്ടികൾക്കും താമസിക്കാനായി സ്വന്തമായൊരു വീട് കണ്ടെത്തുന്നതിനു സുമനസ്സുകളുടെ സഹായം തേടുകയാണ് ആശ. കാനറ ബാങ്കിന്റെ പാപ്പനംകോട് ശാഖയിൽ ആശയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 110041395561. ഐ.എഫ്.എസ്.സി.: CNRB0006200. ഫോൺ: 9895894044.

Exit mobile version