സ്ത്രീധനപീഡനം, കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ പോലും മര്‍ദനം, യുവതി ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: ഭര്‍തൃവീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ചികിത്സയില്‍ കഴിയവെ മരിച്ചു. മലപ്പുറത്താണ് സംഭവം. രണ്ടത്താണി സ്വദേശിനി സഫ്വാന ആണ് ഇന്നലെ മരിച്ചത്.

ഇരുപത്തിമൂന്ന് വയസ്സായിരുന്നു. സഫ്വാനയുടെ ഭര്‍ത്താവ് അര്‍ഷാദ് അലിയെ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

also read: മുഴുവന്‍ സമ്പാദ്യവും ദാനം ചെയ്ത് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഒരു സമ്പന്നകുടുംബം; ആഘോഷത്തില്‍ പ്രദേശവാസികള്‍

യുവതി കഴിഞ്ഞ ശനിയാഴ്ചയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. എന്നാല്‍ സംഭവം അറിഞ്ഞയുടനെ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച മരിച്ചു.

also read: ‘സര്‍, ചെന്നൈ എന്ന പേരില്‍ ഒരു നഗരമുണ്ട്, ഓര്‍മയുണ്ടോ?’: എആര്‍ റഹ്‌മാനോട് ആരാധിക

യുവതിയുടെ മരണത്തിന് പിന്നാലെ അര്‍ഷാദിനെതിരെ സഫ്വാനയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അര്‍ഷാദും അയാളുടെ മാതാവുമാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്നും സ്ഫ്വാനയുടെ പിതാവ് മുജീബ് ആരോപിച്ചു.

also read: ‘സര്‍, ചെന്നൈ എന്ന പേരില്‍ ഒരു നഗരമുണ്ട്, ഓര്‍മയുണ്ടോ?’: എആര്‍ റഹ്‌മാനോട് ആരാധിക

സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ പോലും മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version