ഓട്ടോയില്‍ തുപ്പിയത് ഇഷ്ടമായില്ല, അഞ്ചുവയസ്സുകാരനെ കൊണ്ട് വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ച് ഓട്ടോഡ്രൈവര്‍, കണ്ണില്ലാക്രൂരത

കോഴിക്കോട് : അഞ്ചുവയസ്സുകാരനോട് ഓട്ടോ ഡ്രൈവറുടെ കണ്ണില്ലാ ക്രൂരത. ഓട്ടോയില്‍ തുപ്പിയതിന് കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. കോഴിക്കോട് ജില്ലയിലെ ചോമ്പാല കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവറാണ് വിചിത്രന്‍. അഞ്ചുവയസ്സുകാരന്‍ ഓട്ടോയില്‍ തുപ്പിയപ്പോള്‍ ഇയാള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിക്കുകയായിരുന്നു.

also read: സമ്മതം മൂളി ആനന്ദ് അംബാനി, ഗുരുവായൂരില്‍ 55 കോടി ചെലവില്‍ അത്യാധുനിക ആശുപത്രി ഒരുങ്ങുന്നു

മറ്റ് കുട്ടികളുടെ മുന്നില് വെച്ചാണ് ഡ്രൈവര്‍ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇത് ചോദ്യം ചെയ്ത കുട്ടിയുടെ മാതാവിനോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.

also read: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ചു; കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട്ട് പിടിയില്‍

പൊലീസില്‍ പരാതി നല്കാനുള്ള ആലോചനയിലാണ് കുട്ടിയുടെ വീട്ടുകാര്‍. സംഭവം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്പാല പൊലീസിനോട് നിര്‍ദ്ദേശവും നല്കി.

Exit mobile version