മകളെ ശല്യം ചെയ്‌തെന്ന് കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥന്റെ പരാതി; പോലീസ് വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു; മൃതദേഹവുമായി സ്റ്റേഷന്‍ ഉപരോധം; അനുനയിപ്പിച്ച് എംഎല്‍എ

കൊല്ലം: പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ചവറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മരിച്ച അശ്വന്ത് എന്ന യുവാവിന്റെ മൃതദേഹവുമായാണ് ബന്ധുക്കള്‍ സ്‌റ്റേഷന്‍ ഉപരോധിച്ചത്.

യുവാവ് പോലീസിന്റെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. അശ്വന്തും പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ മകളുമായി അടുപ്പത്തിലായിരുന്നുവെന്നും ഇത് എതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥന്‍, മകളെ അശ്വന്ത് ശല്യം ചെയ്തുവെന്ന് കാണിച്ച് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, അശ്വന്തിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതോടെയാണ് യുവാവ് ആത്മഹത്യയിലേക്ക് നീങ്ങിയതെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

പ്രിതിഷേധിച്ചെത്തിയ കുടുംബത്തെ ചവറ എംഎല്‍എ ഡോ. സുജിത് വിജയന്‍ പിള്ള, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി അനുനയിപ്പിച്ചു. സംഭവത്തില്‍ പരിശോധന നടത്താമെന്നും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെങ്കില്‍ കടുത്ത നടപടിക്ക് നിര്‍ദ്ദേശിക്കാമെന്നും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കുടുംബം മൃതദേഹവുമായി തിരിച്ചുപോവുകയായിരുന്നു.

ALSO READ- ബൈക്ക് പൊട്ടിത്തെറിച്ചിട്ടും അയല്‍ക്കര്‍ പോലും അറിഞ്ഞില്ല; വര്‍ക്കലയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചത് ദുരൂഹം; ക്രൈംബ്രാഞ്ച് അന്വേഷണം

അശ്വന്തിന്റെ മൃതദേഹം വീട്ടില്‍ വെച്ച് ഇന്നു തന്നെ സംസ്‌കരിക്കും. ഡിഐജിയും കൊല്ലം സിറ്റി പോലീസ് കമ്മീഷണറും സംഭവത്തെക്കുറിച്ച് അന്വേഷിക്കും. യുവതിയുടെ പിതാവിന്റെ പരാതിയെക്കുറിച്ച് ചോദിച്ചറിയുക മാത്രമാണ് താന്‍ ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും സിഐ പ്രതികരിച്ചു.

Exit mobile version