ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം, അന്നും ഇന്നും ബസ്സിലെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടവരായി ഡ്രൈവര്‍ ചേട്ടനും കണ്ടക്ടര്‍ അനിയനും

മലപ്പുറം: ശേഖരനും അനുജന്‍ രാജനും ഒരേ ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ നാല്‍പ്പത് വര്‍ഷമായി. മലപ്പുറം ജില്ലയിലെ മഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ടിവിആര്‍ ബസിലെ ജീവനക്കാരാണ് ചേട്ടന്‍ ശേഖരുനും അനുജന്‍ രാജനും.

ഇരുവരും ബസ്സിലെ യാത്രക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ബസ് കഴുകുന്ന ജോലി ചെയ്തിരുന്ന ശേഖരന്‍ പിന്നാലെ ബസ്സിലെ ഡ്രൈവര്‍ കുപ്പായമിടുകയായിരുന്നു. ഇതിന് പിന്നാലെ അനുജനും ബസ്സിലെ കണ്ടക്ടറായി ജോലിക്ക് കയറി. ‘ആദ്യം വണ്ടി കഴുകാന്‍ പോയി. പിന്നെ ക്ലീനര്‍ പണിയെടുത്തു. പിന്നെ ഡ്രൈവറായി.’ ഡ്രൈവറായ ശേഖരന്‍ പറഞ്ഞു.

also read: ഭര്‍ത്താവിനെ വീഡിയോകോള്‍ ചെയ്ത് മരിക്കുകയാണെന്ന് അറിയിച്ചു, പിന്നാലെ വീട്ടിനുള്ളില്‍ ജീവനൊടുക്കി പോലീസുദ്യോഗസ്ഥ, മരണവാര്‍ത്ത കേട്ട് നടുങ്ങി ഉറ്റവര്‍

‘ആകെ ഈ ഒരു ബസ്സിലേ പണിയെടുത്തിട്ടുള്ളൂ. ഇയാളുടെ കീഴില്‍ മാത്രം. വേറൊരു ബസ്സിലും പോയിട്ടില്ല. ഞാനും ഏട്ടനും. നാല്‍പത് വര്‍ഷം കഴിഞ്ഞു. ഇപ്പോ 63 വയസ്സായി. കുട്ടികളെ പഠിപ്പിച്ചു. കുട്ടികളൊക്കെ നല്ല നിലയിലാണ്. ഒരാള്‍ക്ക് ജോലിയായി. ഒരാള്‍ മെഡിസിന് പഠിക്കുന്നുണ്ട്. മോന്‍ പ്ലസ് ടൂവിന് പഠിക്കുന്നു. ഒക്കെ ഇതീന്ന് കിട്ടിയത് തന്നെ.” രാജന്‍ പറയുന്നു.

also read: ‘കുട്ടികള്‍ക്ക് പഠിക്കാന്‍ ഉപകരിക്കട്ടെ’; ബൈക്ക് അപകടത്തില്‍ മരിച്ച ഏകമകന്റെ ഇന്‍ഷുറന്‍സ് തുക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി ദമ്പതികള്‍, മാതൃക

ജില്ലയിലെ മികച്ച ഡ്രൈവറായി 2016 ല്‍ മോട്ടാര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ രാജനെ തെരഞ്ഞെടുത്തിരുന്നു. യാത്രക്കാരുമായും മറ്റ് വണ്ടിക്കാരുമായിട്ടൊന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകുന്നതിനാലാണ് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷം നാല്‍പ്പത് കഴിഞ്ഞിട്ടും ഇവര്‍ക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നത്.

Exit mobile version