മദ്രസയില്‍ പഠിക്കാനെത്തിയ 11കാരിയെ പീഡിപ്പിച്ചത് ഒന്നരമാസം, 63കാരനായ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

അരൂര്‍: മദ്രസയില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. അരൂരിലാണ് സംഭവം. പതിനൊന്നുകാരിയാണ് പീഡനത്തിന് ഇരയായത്. അരൂക്കുറ്റി കിഴക്കേ പൂക്കാട്ടുവെളി മുഹമ്മദിനെയാണ് (63) പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് അധ്യാപകനെതിരെ അരൂര്‍ പൊലീസീല്‍ പരാതി വന്നത്. വിദ്യാര്‍ത്ഥിനിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

also read: സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍

ഒന്നര മാസമായി ചന്തിരൂരിലെ മദ്രസയില്‍ വച്ച് കുട്ടിയെ മുഹമ്മദ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടില്‍ വിവരം പറഞ്ഞത്.

also read:‘പ്രശ്‌നങ്ങള്‍ പരിഹരിച്ച് പഠനം തുടരാന്‍ സാധിക്കട്ടെ’: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമെന്ന് ഫഹദ് ഫാസില്‍

ഇതിന് പിന്നാലെ അധ്യാപകനെതിരെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version