ബൈക്ക് മോഷ്ടിച്ച് വരുന്ന വഴി പള്ളീലച്ചന്റെ സ്‌കൂട്ടറും അടിച്ചുമാറ്റി, ഒടുവില്‍ യുവാക്കള്‍ പിടിയില്‍

ചേപ്പാട്: ബൈക്ക് മോഷ്ടിച്ച് വരുന്ന വഴി സ്‌കൂട്ടറും മോഷ്ടിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയില്‍. എറണാകുളം ഇടപ്പള്ളി എളമക്കര തിരുനിലത്ത് ആദിത്യന്‍ (അയ്യപ്പന്‍-20), കളമശ്ശേരി സി പി നഗര്‍ വട്ടേകുന്നില്‍ വീട്ടില്‍ സാദിക്ക് (കുഞ്ഞന്‍ സാദിക്ക്-18) എന്നിവരാണ് അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. തിരുഹൃദയ കത്തോലിക്കാ പള്ളി വികാരി ഫാ. ജെയിംസിന്റെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. കൊല്ലത്തുനിന്ന് ബൈക്ക് മോഷ്ടിച്ചുവരുമ്പോഴായിരുന്നു സ്‌കൂട്ടര്‍ മോഷണവും.

also read: ലഹരി മരുന്നുമായി മകന്‍ പിടിയില്‍, മാനസികമായി തകര്‍ന്ന മാതാവ് ജീവനൊടുക്കി

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇരുവരും ദേശീയപാതയോരത്തുള്ള പള്ളിക്കു സമീപത്തുനിന്നാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചത്. കൊല്ലത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച് വരുന്ന വഴി ചേപ്പാട്ട് ദേശീയപാതയോരത്തിരുന്ന സ്‌കൂട്ടര്‍ ശ്രദ്ധിക്കുകയും ഒന്നാം പ്രതിയായ അയ്യപ്പന്‍ സ്‌കൂട്ടര്‍ മോഷ്ടിക്കുകയുമായിരുന്നു.

also read: വധുവിന് പരമാവധി ഒരു ലക്ഷം രൂപയും 10 പവനും നല്‍കാം, സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രം, സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നു

അയ്യപ്പന്‍ എറണാകുളം ഭാ?ഗത്തേക്ക് പോവുന്നതായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് ദൃശ്യങ്ങള്‍ കൈമാറിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടുകൂടിയാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.

Exit mobile version