മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്ന വഴി കുഴഞ്ഞുവീണു, 38കാരിക്ക് ദാരുണാന്ത്യം

ഹരിപ്പാട് : മക്കളെ സ്‌കൂള്‍ ബസ് കയറ്റിവിടാന്‍ പോയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ ജില്ലയിലാണ് ദാരുണസംഭവം. നങ്ങ്യാര്‍കുളങ്ങര കോട്ടയ്ക്കകത്ത് ആദിഭവനത്തില്‍ സുധാകരന്റെ ഭാര്യ രഞ്ജിനിയാണ് മരിച്ചത്.

മുപ്പത്തിയെട്ട് വയസ്സായിരുന്നു. കഴിഞ്ഞദിവസം രാവിലെ 8.30 നായിരുന്നു സംഭവം. വീടിനു സമീപത്തുവെച്ചാണ് രഞ്ജിനി കുഴഞ്ഞു വീണത്. മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോകുന്ന വഴി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

also read: യംഗ് സയന്റിസ്റ്റില്‍ രണ്ട് അവാര്‍ഡുകള്‍ നേടി; അയര്‍ലന്‍ഡില്‍ അഭിമാനമായി മലയാളി വിദ്യാര്‍ത്ഥിനി

സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് അബോധാവസ്ഥയിലായ രഞ്ജിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചത്. ഹരിപ്പാട് ഗവ.ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴി മദ്ധ്യേ മരണം സംഭവിച്ചിരുന്നു.

also read: കൊച്ചിയില്‍ കമ്പി ഇല്ലാതെ കാന നിര്‍മ്മാണം; ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദ്ദനം, നാട്ടുകാര്‍ കൂടി പണി നിര്‍ത്തി

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌ക്കാരം ഇന്ന് (ചൊവ്വ) പകല്‍ 10 ന്.മക്കള്‍ : ആദിത്യന്‍, ആര്യ. ഇരുവരും നടുവട്ടം വി എച്ച് എസ് എസില്‍ പഠിക്കുകയാണ്.

Exit mobile version