ചെടിച്ചട്ടികള്‍ എറിഞ്ഞുടച്ചു, ജനല്‍ചില്ലുകള്‍ നശിപ്പിച്ചു, നടന്‍ ഫിറോസ് ഖാന്റെയും സജിനയുടെയും നിര്‍മ്മാണത്തിലിരുന്ന വീട് അടിച്ചുതകര്‍ത്തു, പരാതി

കൊല്ലം: നിര്‍മ്മാണത്തിലിരുന്ന തങ്ങളുടെ വീട് കരാറുകാരന്‍ അടിച്ചു തകര്‍ത്തെന്ന് പരാതിയുമായി സീരയല്‍ അഭിനേതാക്കളും റിയാലിറ്റി ഷോ താരങ്ങളുമായ ഫിറോസ് ഖാനും ഭാര്യ സജിനയും. കൊല്ലത്താണ് സംഭവം.

ഫിറോസ് ഖാന്‍ ചാത്തന്നൂരില്‍ നിര്‍മ്മിക്കുന്ന പുതിയ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അക്രമികള്‍ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തതായി ഫിറോസ് ഖാന്‍ പറയുന്നു.

also read: നോട്ടെഴുതിയില്ല, ഷർട്ടിൽ പിടിച്ച് തൂക്കിയെറിഞ്ഞു; അധ്യാപകന്റെ ക്രൂരതയിൽ 6-ാം ക്ലാസുകാരന്റെ നട്ടെല്ലിന് പരിക്ക്! നടപടിയില്ലാത്തതിൽ വിമർശനം

കരാറുകാരനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇരുവരും പറയുന്നു. ചെടിച്ചട്ടികളും നശിപ്പിച്ചുവെന്നും സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് കരാറുകാരന്‍ വീട് ആക്രമിച്ചതെന്നുമാണ് ഫിറോസും ഭാര്യ സജിനയും പറയുന്നത്.

also read: ഞാൻ ‘മുകളിലേയ്ക്ക്’ പോകുന്നു; അമ്മയോടും സഹോദരനോടും ‘ബൈ’ പറഞ്ഞ് കരിഷ്മ, ജന്മദിനത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

നേരത്തെ വീട് നിര്‍മാണത്തിനുളള കരാര്‍ തുകയുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നുവെന്നും എന്നാല്‍ വീട് ആക്രമിച്ചതില്‍ പങ്കില്ലെന്നുമാണ് കരാറുകാരനായ ഷഹീറിന്റെ വിശദീകരണം.

സംഭവം പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Exit mobile version