ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തത് ഇഷ്ടമായില്ല, ബസ് തടഞ്ഞുനിര്‍ത്തി യുവതി ആക്രമിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍

മംഗലാപുരം: ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ സദാചാര പോലീസ് ആക്രമണവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഹിന്ദു യുവതി മുസ്ലീം യുവാവിന്റെ കൂടെ യാത്ര ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഒരു കൂട്ടം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ സദാചാര ആക്രമണം.

25കാരിയായ നിധി ആര്‍ ഷെട്ടിയ്ക്കും സുഹൃത്തായ മുഹമ്മദ് റയീഫിനുമാണ് ദുരനുഭവമുണ്ടായത്. വലത് പക്ഷ സംഘടനയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ യാത്ര ചെയ്തിരുന്ന ബസ് തടഞ്ഞുനിര്‍ത്തുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.

also read: തമിഴ്‌നാട് മന്ത്രിയുടെ മകന്റെ കല്യാണം കൊഴുപ്പിക്കാൻ കേരളത്തിൽ നിന്ന് ‘കൊമ്പന്മാർ’; എത്തിച്ചത് ഗജപൂജയ്‌ക്കെന്ന പേരിൽ

മുസ്ലീം യുവാവിന്റെ കൂടെ പെണ്‍കുട്ടി യാത്ര ചെയ്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. യുവതിയും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രചരിച്ചിരുന്നു. അതേസമയം, ഇതാദ്യമായല്ല ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള സദാചാര ഗുണ്ടായിസം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Exit mobile version