പാര്‍ലമെന്റില്‍ ചുവടുതെറ്റി വീണു, കാലിന് പരുക്ക്, കിടപ്പിലായി എന്ന് ശശി തരൂര്‍

shashi tharoor|bignewslive

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് കാലുതെറ്റി വീണ് പരുക്ക്. പാര്‍ലമെന്റില്‍ വെച്ചാണ് അപകടമുണ്ടായത്. സോഷ്യല്‍മീഡിയയിലൂടെ ശശി തരൂര്‍ തന്നെയാണ് അപകട വിവരം അറിയിച്ചത്.

പാര്‍ലമെന്റില്‍ വെച്ച് കാലുതെറ്റിവീഴുകയായിരുന്നുവെന്നും കാലിന് ഉളുക്കുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. അതിനാല്‍ ഇന്ന് പാര്‍ലമെന്റില്‍ പോകാന്‍ സാധിച്ചില്ലെന്നും വാരാന്ത്യ പരിപാടികള്‍ റദ്ദാക്കിയതായും പോസ്റ്റിലുണ്ട്.

also read: ബിരിയാണിയില്‍ കളര്‍ ചേര്‍ത്താല്‍ 6 മാസം തടവും 5 ലക്ഷം രൂപ ഫൈനും

‘അല്‍പ്പം അസൗകര്യം: ഇന്നലെ പാര്‍ലമെന്റില്‍ ഒരു ചുവടുതെറ്റി, ഇടതുകാലിന് ഉളുക്കുണ്ട്. കുറച്ച് മണിക്കൂറുകളോളം വീഴ്ച അവഗണിച്ചുവെങ്കിലും പിന്നീട് വേദന വല്ലാതെ മൂര്‍ച്ഛിച്ചു. അതിനാല്‍ ആശുപത്രിയില്‍ പോകേണ്ടി വന്നു.” എന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

also read: ഒരേ ദിവസം ദര്‍ഗയിലും ക്ഷേത്രത്തിലും എത്തി പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

”ഇപ്പോള്‍ കിടപ്പിലാണ്. ഇന്ന് പാര്‍ലമെന്റ് കാണുന്നില്ല, വാരാന്ത്യത്തിലെ മണ്ഡല പരിപാടികളും റദ്ദാക്കി’, എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

Exit mobile version