രോഗിയായ യുവാവിന്റെ നിസഹായവസ്ഥ മുതലാക്കി, ചാരിറ്റി വീഡിയോകള്‍ ചെയ്ത് അക്കൗണ്ടിലെ പണം തട്ടിയെടുത്ത് പ്രാദേശിക വാര്‍ത്ത ചാനല്‍ പ്രവര്‍ത്തകര്‍

മംഗലാപുരം: രോഗിയായ യുവാവിന്റെ നിസഹായവസ്ഥ മുതലാക്കി ചാരിറ്റി വീഡിയോകള്‍ ചെയ്ത് അക്കൗണ്ടിലെ പണം തട്ടിയെടുത്ത് പ്രാദേശിക വാര്‍ത്ത ചാനല്‍ പ്രവര്‍ത്തകര്‍. ഇന്ദിരയുടെ മകന്‍ ഷിജുവിന്റെ അക്കൗണ്ടിലേക്ക് സുമനസ്സുകള്‍ നല്‍കിയ പണമാണ് സംഘം തട്ടിയെടുത്തത്.

വിസ്മയ ചാനല്‍ എന്ന പ്രാദേശിയ യൂടൂബ് ചാനലാണ് തട്ടിപ്പിന് പിന്നില്‍. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഷിജു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമായതിനാല്‍ ഷിജുവിന് മരുന്നും ഭക്ഷണവും പോലും കൊടുക്കാന്‍ പറ്റില്ലായിരുന്നു.

also read: നാലുമുറി ഷെഡിന് 46,000രൂപ! 34 പേർക്ക് ഉപയോഗിക്കാൻ 3 പൊട്ടിപ്പൊളിഞ്ഞ ശൗചാലയം; വാടക ചോദിച്ചെത്തിയ ഉടമയെ മർദ്ദിച്ചതിന് പിന്നിൽ

ഈ അവസ്ഥ അറിഞ്ഞാണ് വിസ്മയ ന്യൂസ് എന്ന് പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ഇടുന്ന സംഘം എത്തുന്നത്. തങ്ങള്‍ സഹായിക്കാമെന്ന് യുവാവിന് വാക്ക് കൊടുത്തു. ഒക്ടോബര്‍ മാസം 13 രാത്രി 11.30 ന് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തില്‍ എന്നയാളും വന്ന് വീഡിയോ എടുത്തു.

also read: നാല് മുറികള്‍, ഷെഡിന് വാടക 46,000 രൂപ, ഇടുങ്ങിയ മുറികളും പൊട്ടിപ്പൊളിഞ്ഞ ശൗചാലയവും, ഒടുവില്‍ കൃത്യമായി വാടക ചോദിക്കാനെത്തുന്ന ഉടമയെ ക്രൂരമായി മര്‍ദ്ദിച്ച് അതിഥി തൊഴിലാളികള്‍, അറസ്റ്റ്

ഏഴായിരം രൂപ വീഡിയോ എടുക്കാനായി സംഘം പ്രതിഫലം വാങ്ങി. വീഡിയോ വന്നതിന് ശേഷം ഷിജുവിന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് പലരും സഹായമായി ഒന്നരലക്ഷം രൂപ അയച്ചു. എന്നാല്‍ ഈ തുകയില്‍ നിന്നും വിവിധ തവണകളായി രജിത്തും സംഘവും ഒരുലക്ഷത്തി മൂപ്പതിനായിരം രൂപ വാങ്ങിയെന്നാണ് പരാതി.

അഞ്ചലിലെ അജിത്ത് എന്ന രോഗിക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സംഘം ഷിജുവിന്റെ പക്കല്‍ നിന്നും പണം വാങ്ങിയത്. അങ്ങനെ പണം നല്‍കി പലരും സഹായിച്ചെങ്കിലും ഷിജുവിന് കിട്ടിയത് വെറും മുപ്പതിനായിരം രൂപ മാത്രമാണ്.

Exit mobile version