നാല് മുറികള്‍, ഷെഡിന് വാടക 46,000 രൂപ, ഇടുങ്ങിയ മുറികളും പൊട്ടിപ്പൊളിഞ്ഞ ശൗചാലയവും, ഒടുവില്‍ കൃത്യമായി വാടക ചോദിക്കാനെത്തുന്ന ഉടമയെ ക്രൂരമായി മര്‍ദ്ദിച്ച് അതിഥി തൊഴിലാളികള്‍, അറസ്റ്റ്

പോത്തന്‍കോട്: പോത്തന്‍കോട് വാടക ചോദിച്ച കെട്ടിട ഉടമയെ ക്രൂരമായി മര്‍ദ്ദിച്ച അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. കൊയ്ത്തൂര്‍ക്കോണം സ്വദേശി നവാസിനെ മര്‍ദിച്ച സംഭവത്തില്‍ ജാര്‍ഖണ്ഡ്, സര്‍ഗണ്ഡ, ശോഭാപൂര്‍ സ്വദേശികളും സഹോദരങ്ങളുമായ സ്വപന്‍കുമാര്‍ മഹല്‍ദാര്‍ (33), നന്ദുകുമാര്‍ മഹല്‍ദാര്‍ ( 29 ) എന്നിവരെയാണ് പോത്തന്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്.

പോത്തന്‍കോട് ജംക്ഷനു സമീപം വിദേശ മദ്യശാലയ്ക്ക് എതിര്‍വശത്തായിട്ടാണ് നവാസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം. ഇവിടെ വാടകയ്ക്ക് താമസിക്കുന്നത് അതിഥി തൊഴിലാളികളായിരുന്നു. ഞായര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ വാടക ചോദിക്കാനെത്തിയ നവാസിനോട് ഇവര്‍ പരാതി പറഞ്ഞിരുന്നു.

also read: നടന്നല്ല, അയ്യപ്പനെ കാണാൻ ഉന്തുവണ്ടിയിൽ യാത്ര; ശക്തിവേലും മകനും പിന്നിടുന്നത് 500 കിലോമീറ്റർ, കൗതുകം

ലൈറ്റ് കത്താത്തതിനെക്കുറിച്ചും സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നതിനെക്കുറിച്ചുമെല്ലാം തൊഴിലാളികള്‍ പരാതി പറഞ്ഞത്. നാല് ഇടുങ്ങിയ മുറികളാണുള്ളത്. താമസം 34 പേര്‍ . ഇവരില്‍ നിന്നെല്ലാംകൂടി മാസവാടക 46,000 രൂപ. ഇവര്‍ക്കെല്ലാം കൂടി ഉപയോഗിക്കാന്‍ പൊട്ടിപ്പൊളിഞ്ഞ മൂന്നു ശൗചാലയമാണുള്ളത്.

അതിനു സമീപത്തായുള്ള കിണറ്റിലെ വെള്ളമാണ് ഇവര്‍ കുടിക്കാനുപയോഗിക്കുന്നത്. സെപ്റ്റിക് ടാങ്കും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കാടുപിടിച്ചു കിടക്കുന്ന പുരയിടത്തില്‍ ഇഴജന്തുക്കളും താവളമാക്കിയിട്ടുണ്ട്. അടുത്തിടെ ശൗചാലത്തില്‍ വിഷപ്പാമ്പിനെ കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു.

also read: സെമിയിൽ ഒടുങ്ങി മൊറോക്കൻ പോരാട്ടം; അർജൻ്റീനയെ നേരിടാൻ ഫ്രാൻസ് ഫൈനലിൽ

ഇവര്‍ പരാതി പറഞ്ഞതിന് പിനന്ാലെ സംഭവം വഴക്കിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം . ഇടിവള കൊണ്ട് നന്ദുകുമാറും സ്വപന്‍കുമാറും നവാസിന്റെ മുഖത്ത് ഇടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. കണ്ണിന്റെ ഭാഗത്ത് പൊട്ടലുണ്ട്. മറ്റ് അതിഥി തൊഴിലാളികളാണ് നവാസിനെ രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചത്. തൊഴിലാളികളില്‍ ചിലര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രതികളായ രണ്ടു പേരെയും കോടതി റിമാന്റു ചെയ്തു.

Exit mobile version