കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനമേറ്റ കുട്ടിയെ തൊട്ട് മുന്‍പ് മറ്റൊരാളും മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്; ആളെ തേടി പോലീസ്

തലശേരി: കണ്ണൂരില്‍ കാറില്‍ ചാരിനിന്നതിന് ക്രൂരമായി മര്‍ദ്ദനമേറ്റ ആറുവയസുകാരനെ സംഭവത്തിന് തൊട്ട് മുന്‍പ് മറ്റൊരാളും മര്‍ദ്ദിച്ചതായി വിവരം. രാജസ്ഥാനില്‍ നിന്നുള്ള അതിഥിത്തൊഴിലാളിയുടെ 6 വയസ്സുകാരന്‍ മകനാണ് മര്‍ദ്ദനമേറ്റത്.

അറസ്റ്റിലായ യുവാവ് ആക്രമിക്കുന്നതിന് മുന്‍പാണ് മറ്റൊരാള്‍ കുട്ടിയെ ഉപദ്രവിച്ചത്. കാറിന് സമീപത്തുനിന്ന കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയും പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത കാട്ടിയ പൊന്ന്യംപാലം മന്‍സാര്‍ ഹൗസില്‍ കെ മുഹമ്മദ് ഷഹാദിനെ (20) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ അറസ്റ്റ് ചെയ്തത് തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംക്ഷനില്‍ വെച്ച് വ്യാഴാഴ്ച രാത്രി എട്ടരയോടെ കാറില്‍ ചാരി നിന്ന ആറുവയസുകാരനെ ടവിട്ടി തെറിപ്പിച്ച സംഭവത്തിലാണ്.

also read- മൂത്തമകള്‍ കാമുകനൊപ്പം ഒളിച്ചോടി; ഇളയമകള്‍ക്കും പ്രണയം; കൊലപ്പെടുത്തി പിതാവ്, കുറ്റസമ്മതം നടത്തിയത് സോഷ്യല്‍മീഡിയ വഴി

ഷിഹാദ് കുട്ടിയെ ചവിട്ടുന്ന ദൃശ്യങ്ങളുടെ തുടര്‍ച്ചയായാണ് മറ്റൊരാളും കുട്ടിയെ ഉപദ്രവിക്കുന്നത് പുറത്തായത്. വഴിപോക്കനായ ഒരാള്‍ കാറിനു സമീപം നില്‍ക്കുന്ന കുട്ടിയുടെ തലയില്‍ അടിക്കുന്നതും പിടിച്ചുമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Exit mobile version