അവധി നല്‍കിയില്ല, വര്‍ഷങ്ങള്‍ കാത്തിരുന്ന് പണി കഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോലീസുകാരന്‍, വീട്ടിലെത്തിയത് ചടങ്ങ് കഴിഞ്ഞ്

തിരുവനന്തപുരം: കാത്തിരുന്ന് പണി കഴിപ്പിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോലീസുകാരന്‍. അവധി ലഭിക്കാതെ വന്നതോടെയാണ് സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പോലീസുകാരന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്.

സംഭവം വലിയ വിവാദമായതോടെ എസ്എപി ക്യാമ്പ് കമാന്‍ഡിനോട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ റിപ്പോര്‍ട്ട് തേടി . കെഎപി ബറ്റാലിയന്‍ ഒന്നിലെ നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് ദുരനുഭവമുണ്ടായത്. കമാന്‍ഡോ പരിശീലനത്തിനായാണ് ഇദ്ദേഹം എസ്എപി ക്യാമ്പിലെത്തിയത്.

also read: മഴയത്ത് ബൈക്കില്‍ സോപ്പ് തേച്ച് കുളിച്ച് സഞ്ചാരം; കൊല്ലത്ത് ‘കൗതുകക്കുളി’ നടത്തിയ യുവാക്കളെ പിടികൂടി പോലീസ്

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ്. ഇതിന് പങ്കെടുക്കാന്‍ ശനിയും ഞായറും അവധി ചോദിച്ചെങ്കിലും കമാന്‍ഡിംഗ് ഓഫീസറായ ബ്രിട്ടോ അവധി അനുവദിച്ചില്ല. എന്നാല്‍, മറ്റ് ചിലര്‍ക്ക് അവധി നല്കുകയും ചെയ്തു.

also read: അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു, ഒറ്റ ദിവസം കൊണ്ട് മില്ല്യണയര്‍ ആയി 70കാരി

അവസാനം അഞ്ച് മണിക്കൂര്‍ പോയിവരാന്‍ അനുമതി നല്കി. എന്നാല്‍ ഈ ദിവസം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഫോണെടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ നേരിട്ടുകണ്ട് അനുമതി വാങ്ങിയപ്പോഴേക്കും വൈകിയിരുന്നു.

ഗൃഹപ്രവേശചടങ്ങുകഴിഞ്ഞാണ് പോലീസുദ്യോഗസ്ഥന്‍ വീട്ടിലെത്താനായത്. രണ്ടു മണിക്കൂറിനകം മടങ്ങേണ്ടിയും വന്നു. സംഭവത്തില്‍ കമാന്‍ഡിംഗ് ഓഫീസര്‍ ബ്രിട്ടോയെ പരിശീലന ചുമതലയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

Exit mobile version