അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു, ഒറ്റ ദിവസം കൊണ്ട് മില്ല്യണയര്‍ ആയി 70കാരി

70 കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപയാണ്. ആ പണം വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 2,49,37,514 രൂപ കൂടി ലോട്ടറി അടിക്കുന്നത്.

ഒരേ ദിവസം തന്നെ രണ്ട്പ്രാവിശ്യം ഭാഗ്യദേവത കടക്ഷിച്ചതിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ ഒരു സ്ത്രീ. 70 വയസ്സുള്ള ഒരു വനിതയാണ് ഒറ്റ ദിവസംകൊണ്ട് തലവര മാറിമറിഞ്ഞ് മില്ല്യണയര്‍ ആയത്.

70 കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപയാണ്. ആ പണം വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 2,49,37,514 രൂപ കൂടി ലോട്ടറി അടിക്കുന്നത്. ഡെല്‍വെയറിലെ സ്പീഡി ഗാസില്‍ നിന്ന് വാങ്ങിയ സ്‌ക്രാച്ച് കാര്‍ഡിലാണ് ആദ്യം ഭാഗ്യം സ്ത്രീയെ തേടിയെത്തിയത്.

ഒരാഴ്ചയ്ക്ക് ശേഷം സ്ത്രീ തനിക്ക് ലോട്ടറിയടിച്ച തുക വാങ്ങാന്‍ പോയി. ആ സമയത്ത് ലോട്ടറി അധികൃതരോട് ഏഴ് വര്‍ഷമായി ഡെല്‍വെയര്‍ ലോട്ടറി എടുക്കുന്നുണ്ട് എന്നും ഇപ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത് എന്നും പറഞ്ഞു. എന്നാല്‍, അതിലും വലുതാണ് ഇനി വരാനുള്ളത് എന്ന് സ്ത്രീക്ക് അറിയില്ലായിരുന്നു.

also read; ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; വീട്ടില്‍ പ്രസവിച്ച യുവതിയും ഇരട്ടകുട്ടികളും മരിച്ചു

വിജയം ആഘോഷിക്കുന്നതിനിടെ ഡോവറിലുള്ള ടൈഗര്‍ മാര്‍ട്ടില്‍ നിന്നും മൂന്ന് സീരിയസ് മണി ടിക്കറ്റ് അവര്‍ വീണ്ടും എടുത്തു. അതിലൊരു ടിക്കറ്റിലാണ് 2,49,37,514 രൂപ ലഭിച്ചത്. സ്ത്രീക്കൊപ്പം അവരുടെ അടുത്ത സുഹൃത്ത് കൂടി ഉണ്ടായിരുന്നു.

ഇരുവര്‍ക്കും സംഭവിച്ചത് എന്താണ് എന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. സുഹൃത്തും ആ പണം സ്വീകരിക്കാന്‍ സ്ത്രീക്കൊപ്പം എത്തിയിരുന്നു. വിവരം കേട്ട് കുറച്ചു നേരത്തേക്ക് ഞെട്ടലിലായിരുന്നുവെന്ന് എന്ന് സുഹൃത്ത് പറഞ്ഞു. ഏതായാലും ഒരേ ദിവസം തന്നെ രണ്ട് ലോട്ടറി അടിച്ച 70 കാരി വാര്‍ത്തകളില്‍ നിറയുകയാണ്.

Exit mobile version