എന്താണ് സംഭവിച്ചതെന്ന് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല, ക്ലാസിക്കല്‍ ഡാന്‍സര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബം പറയുന്നു

കൊല്‍ക്കത്ത: ക്ലാസിക്കല്‍ ഡാന്‍സറായ അമര്‍നാഥ് ഘോഷ് അമേരിക്കയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. അമര്‍നാഥ് ഘോഷിന്റെ മരണത്തെക്കുറിച്ച് കുടുംബത്തിന് കൂടുതലൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് അമ്മയുടെ സഹോദരന്‍ ശ്യാമല്‍ ഘോഷ് പറഞ്ഞു.

death|bignewslive

അമര്‍നാഥ് ഘോഷ് വെടിയേറ്റ് മരിച്ചിട്ട് നാല് ദിവസങ്ങളായി. എന്നാല്‍ അമര്‍നാഥ് കൊല്ലപ്പെട്ടുവെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് അമ്മയുടെ സഹോദരന്‍ പറയുന്നു.

also read:സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിക്കാനായില്ല; ഹോസ്റ്റലിൽ പ്രശ്‌നമുണ്ടായെന്ന് വിദ്യാർത്ഥികളാരും പറഞ്ഞില്ല; സെക്യൂരിറ്റിപണിയല്ല ഡീനിന്റെത്: ഡോ. എംകെ നാരായണൻ

അമര്‍നാഥിന്റെ കൊലപാതകത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക കൗണ്‍സിലറായ സുപര്‍ണ റോയും പ്രതികരിച്ചു. അമര്‍നാഥ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് നൃത്ത മോഹങ്ങളുമായി അമേരിക്കയിലേക്ക് വന്നത്.

death|bignewslive

കുച്ചിപ്പുടിയിലും ഭരനാട്യത്തിലും പ്രഗത്ഭനായിരുന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട അമര്‍നാഥ് കൊല്‍ക്കത്തയിലെ സൂരിയിലാണ് താമസിച്ചിരുന്നത്.

Exit mobile version