ന്യൂഡൽഹി: സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി.ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആന്ത്രോത്ത് ദ്വീപ് സ്വദേശിയാണ് സൈനുദ്ദീൻ.അപകടത്തിൽ കാണാതായ മറ്റു അഞ്ചു പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി.
മണ്ണിൽ പുതഞ്ഞ നിലയിൽ എട്ട് അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തിനുളളിൽ മൃതദേഹം ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു.