സമ്മാനമില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു, സംശയം തോന്നി ഒന്നുകൂടി നോക്കിയപ്പോള്‍ അടിച്ചത് ഒരു കോടി, ഓട്ടോഡ്രൈവറെ തേടിയെത്തി ഭാഗ്യദേവത

കോട്ടയം: കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ കോടീശ്വരനായി ഓട്ടോഡ്രൈവര്‍. മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി.കെ.സുനില്‍കുമാറി(53)നെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

സമ്മാനമില്ലെന്നുകരുതി സുനില്‍കുമാര്‍ വീട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു കോടി രൂപയാണ് അടിച്ചത്. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണ് ഒരുകോടി അടിച്ച വിവരം സുനില്‍കുമാര്‍ അറിഞ്ഞത്.

also read: കാലുകളില്‍ ആഴത്തില്‍ മുറിവ്, സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ചനിലയില്‍

ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ഓട്ടോഡ്രൈവര്‍ക്കു ലഭിച്ചത്. വ്യാഴാഴ്ച രാവിലെ പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്പറുകള്‍ ഒത്തുനോക്കിയെങ്കിലും ഒന്നുമില്ലെന്നുകണ്ടു.

തുടര്‍ന്ന് ടിക്കറ്റ് സുനില്‍കുമാര്‍ ചവറ്റുകുട്ടയിലിട്ടു. സംശയം തോന്നി ഒന്നുകൂടി ഫലം നോക്കുന്നതിനിടെയാണ് താനെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് സുനില്‍കുമാര്‍ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ അപ്രതീക്ഷിതമായി കോടീശ്വരനായതിന്റെ സന്തോഷത്തിലാണ് സുനില്‍ കുമാറും കുടുംബവും.

also read: പെരുമ്പാവൂരില്‍ അതിക്രമത്തിനിരയായത് മൂന്നരവയസ്സുകാരി, രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയിരിക്കുമ്പോഴാണു സുനില്‍കുമാറിനെ ഭാഗ്യം കടാക്ഷിച്ചത്. പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുനില്‍കുമാര്‍. അമ്മ; സരസമ്മ, ഭാര്യ ബിന്ദു, മകള്‍ സ്‌നേഹ

Exit mobile version