കാലുകളില്‍ ആഴത്തില്‍ മുറിവ്, സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ യുവാവ് ചോരവാര്‍ന്ന് മരിച്ചനിലയില്‍

മലപ്പുറം: യുവാവിനെ ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് മരിച്ചത്. കാലുകളില്‍ ആഴത്തില്‍ മുറിവ് പറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

also read: അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ്, 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്, കേരളത്തില്‍ പെരുമഴയ്ക്കും ഇടി മിന്നലിനും സാധ്യത

കഴിഞ്ഞ ദിവസം രാത്രി ചിലര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വാലിഹിന്റെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളുണ്ടെന്നും കാലുകളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.

ചോരവാര്‍ന്ന് മരിച്ചനിലയിലാണ് യുവാവിന്റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ ലഹരി സംഘമാകാമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Exit mobile version