ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങി, സഹസംവിധായകന്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു

death| bignewslive

തൃശൂര്‍: സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നു ക്ഷേത്രക്കുളത്തിലേക്കു കുളിക്കാന്‍ പോയതായിരുന്നു ദീപു. എന്നാല്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.

also read: പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം തിരിച്ചറിഞ്ഞത് സമീപത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്

തുടര്‍ന്നാണ് ക്ഷേത്ര കുളത്തിന് സമീപത്തുനിന്ന് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

also read: വീട്ടുമുറ്റത്ത് പാറിയിറങ്ങിയ മയില്‍ വളര്‍ത്തുനായയെ ആക്രമിച്ചു; ശക്തമായ കൊത്തില്‍ കണ്ണ് തകര്‍ന്നു, നേത്രഗോളം പുറത്തുചാടി, വേദനയോടെ പുളഞ്ഞ് മിക്കി

ഉറുമ്പുകള്‍ ഉറങ്ങാറില്ല. വണ്‍സ് ഇന്‍ മൈന്‍ഡ്, പ്രേമസൂത്രം എന്നീ സിനിമകളുടെ സഹസംവിധായകനാണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Exit mobile version