ബൈക്കിൽ ലോറിയിടിച്ചു; സർക്കാർ സ്‌കൂളിൽ അധ്യാപികയായി ചേരാനായി പോയ യുവതിക്കും സഹോദരനും ദാരുണമരണം; കണ്ണൂരിലെ അപകടത്തിൽ തോരാക്കണ്ണീർ

പാച്ചേനി: അധ്യാപിക ആകാനുള്ള ഏറെ കാലത്തെ ആഗ്രഹം ബാക്കിയാക്കി സ്‌നേഹ യാത്രയയാത് വിശ്വസിക്കാനാകാതെ ബന്ധുക്കൾ. ദേശീയപാത പരിയാരം അലംകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരിച്ചത്. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരൻ ലോഗേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.15ന് ആണ് അപകടമുണ്ടായത്.

സ്‌നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയോടെ ജോലിക്ക് ചേരാൻ പോകവെയാണ് അപകടമുണ്ടായത്. സ്നേഹ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

ALSO READ- മോഹൻലാൽ പെണ്ണുപിടിയനെന്ന തരത്തിലെ ഗോസിപ്പുകൾ ഇറക്കുന്നതിൽ മമ്മൂട്ടിക്കും പങ്കുണ്ട്; ആലപ്പി അഷറഫ് പറഞ്ഞെന്ന് മോഹൻലാൽ ആരാധകൻ സന്തോഷ് വർക്കി

ഗുരുതരമായി പരിക്കേറ്റ ലോഗേഷിനെ പരിയാരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മിനിലോറിയുടെ അടിയിൽപ്പെട്ട സ്നേഹയെ പരിയാരം പൊലീസും പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. പരിയാരം പാച്ചേനിയിലെ അക്കരമ്മൽ ലക്ഷ്മണൻ-ഭാനുമതി ദമ്പതികളുടെ മക്കളാണ് ഇവർ.

Exit mobile version