‘ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍’; സമൂഹമാധ്യമത്തിലൂടെ ആശംസകള്‍ നേര്‍ന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മുപ്പത് നോമ്പും പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേറ്റത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ എല്ലാവരും ആഘോഷമാക്കിയിരിക്കുകയാണ്.

പ്രമുഖരടക്കം നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. ഇതിനിടെ വിശ്വാസികള്‍ക്ക് പെരുന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി സി ആശംസകള്‍ നേര്‍ന്നത്.

also read: ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം ആടിയുലഞ്ഞ സംഭവം : രണ്ട് സ്‌പൈസ് ജെറ്റ് ജീവനക്കാരെ നീക്കി

‘ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍- പി.സി. ജോര്‍ജ്’ എന്നാണ് പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനൊപ്പം തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അതേസമയം, പിസി ജോര്‍ജിന്റെ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകള്‍ക്ക് താഴെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കമന്റുകളായി വരുന്ന്.

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി സി ജോര്‍ജിനെ വിമര്‍ശിക്കുന്നത്. ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുസ്ലീം സമുദായത്തിനെതിരെ പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം.

ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.
പിസി ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തില്‍ പിസി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്ക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു.

Exit mobile version