മുൻമന്ത്രി പികെ ഗുരുദാസന് ഇനി സ്വന്തമായി വീട്; പാർട്ടി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം മാർച്ച് അവസാനത്തോടെ

തിരുവനന്തപുരം: മുൻ മന്ത്രി പികെ ഗുരുദാസന് സ്വന്തമായി വീടൊരുങ്ങുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിൽ നിന്നും ഒഴിയുന്ന പികെ ഗുരുദാസന് നിലവിൽ താമസിക്കുന്ന പാർട്ടി ഫ്‌ളാറ്റിൽ നിന്നും ഒഴിയേണ്ടി വരും. ഈ സാഹചര്യത്തിലാണ് പികെ ഗുരുദാസനും കുടുംബത്തിനും സിപിഐഎം വീട് നിർമ്മിച്ചു നൽകുന്നത്.

കിളിമാനൂർ പേടികുളത്ത് ഭാര്യക്ക് കുടുംബസ്വത്ത് വിഹിതമായി ലഭിച്ച പത്ത് സെന്റ് സ്ഥലത്താണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടൊരുങ്ങുന്നത്. പാർട്ടി അംഗങ്ങളിൽ നിന്നും മാത്രം പണം പിരിച്ചെടുത്താണ് വീട് നിർമ്മാണത്തിനുള്ള പണം കണ്ടെത്തിയത്.

also read- പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ചു; യാതൊരു അസ്വസ്ഥതയും തോന്നാത്തതിനെ തുടർന്ന് ചികിത്സിച്ചില്ല; മൂന്നാം നാൾ 17കാരിക്ക് ദാരുണമരണം

മാർച്ച് അവസാനത്തോടെ വീടിന്റെ താക്കോൽ കൈമാറാനാണ് നീക്കം. 25 വർഷക്കാലം പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും 10 വർഷം എംഎൽഎയും അഞ്ച് വർഷം എക്‌സൈസ് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു പികെ ഗുരുദാസൻ. ഈ സംസ്ഥാന സമ്മേളനത്തോടെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിൽ നിന്നും ഒഴിയുകയാണ്. 1981 മുതൽ 18 വർഷത്തോളം സിപിഎമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു.

Exit mobile version