കേരള മുഖ്യമന്ത്രിക്ക് ഇന്ന് 79ാം പിറന്നാള്‍, ഇത്തവണയും ആഘോഷങ്ങളൊന്നുമില്ല

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79ാം പിറന്നാള്‍. 1945 മേയ് 24ന് മുണ്ടയില്‍ കോരന്‍- കല്യാണി ദമ്പതികളുടെ മകനായി കണ്ണൂരിലെ പിണറായിയിലാണ് മുഖ്യമന്ത്രിയുടെ ജനനം.

മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രധാന അജണ്ട.

Also Read:ഇരട്ട ന്യൂനമര്‍ദ്ദം, കേരളത്തില്‍ ഇന്നും അതിതീവ്ര മഴ, 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അതേസമയം, പിറന്നാള്‍ ദിനത്തില്‍ ഔദ്യോഗിക വസതിയില്‍ ബന്ധുക്കള്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വീട്ടുകാര്‍ പായസം നല്‍കുന്ന പതിവുണ്ട്.

ആഘോഷങ്ങളൊന്നുമില്ലാതെ വീട്ടില്‍ മധുരവിതരണം മാത്രമാണുണ്ടാവുക. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്.

Exit mobile version