ഇത് എന്റെ മുത്തുമോനാണ്!’എങ്ങോട്ടും പോകരുതേ, നമ്മള്‍ കള്ള് കുടിക്കാന്‍ പോകുകയല്ലേ’: നടുറോഡില്‍ പെരുമ്പാമ്പിനെയും കൊണ്ട് യുവാവിന്റെ അഭ്യാസം

കോഴിക്കോട്: മദ്യ ലഹരിയില്‍ പെരുമ്പാമ്പിനെ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് യുവാവ്. മുചുകുന്ന് സ്വദേശി ജിത്തു ആണ് സ്‌കൂട്ടറില്‍ പാമ്പുമായെത്തി പ്രദര്‍ശനം നടത്തിയത്.

ഫെബ്രുവരി ഒന്നിന് രാത്രിയാണ് സംഭവം. ജിത്തു പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തിയത്.

”ഇത് എന്റെ മുത്തുമോനാണ്. ഞാന്‍ പോറ്റുന്ന സാധനമാണിത്. മോന്‍ പറയുന്നത് കേള്‍ക്ക്, നമ്മള്‍ കള്ള് കുടിക്കാന്‍ പോകുകയല്ലേ, എങ്ങോട്ടും പോകരുതേ വണ്ടിയുടെ പുറകേ തന്നെ ഇരിക്കണേ.” വീഡിയോയില്‍ ജിത്തു പറയുന്നു. മദ്യം വേണോയെന്ന് ജിത്തു പാമ്പിനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

പാമ്പ് പ്രദര്‍ശനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തി വനംവകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു.

Exit mobile version