നിര്‍ത്താതെ ബഹളമുണ്ടാക്കി കുരങ്ങന്മാര്‍, വിറകുപുരക്കടുത്ത് കൂറ്റന്‍ രാജവെമ്പാല, കാഴ്ചകണ്ട് ഞെട്ടി വീട്ടുകാര്‍

തൃശൂര്‍: തൃശ്ശൂരില്‍ വീടിന്റെ വിറകുപുരയ്ക്കടുത്ത് കൂറ്റന്‍ രാജവെമ്പാല. കുരങ്ങന്മാരുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് വീട്ടുകാര്‍ രാജവെമ്പാലയെ കണ്ടത്.

തൃശൂര്‍ കട്ടിലപൂവം സ്വദേശി റെജിയുടെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടത്. രാജവെമ്പാലക്ക് 15 അടി നീളമുണ്ട്. പാമ്പ് വിറകുപുരയിലേക്ക് കയറുന്നതാണ് വീട്ടുകാര്‍ കണ്ടത്.

also read: രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം, പിന്നാലെ ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്, നടുക്കുന്ന സംഭവം

ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വൈല്‍ഡ് ആനിമല്‍ റെസ്‌ക്യൂവര്‍ ലിജോയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

വിറകുപുരയില്‍ നിന്നും പാമ്പിനെ പിടിച്ച് ഉള്‍വനത്തിലേക്ക് തുറന്നു വിട്ടു. കുരങ്ങന്മാരുടെ ബഹളം കേട്ട് നോക്കിയതുകൊണ്ടാണ് രാജവെമ്പാലയെ കണ്ടതെന്ന് വീട്ടുകാര്‍ പറയുന്നു.

Exit mobile version