ഹെല്‍മറ്റിനകത്ത് കയറിക്കൂടി അണലി, സംഭവം അറിയാതെ യുവാവ് ഹെല്‍മറ്റും ധരിച്ച് യാത്രചെയ്തത് മണിക്കൂറുകളോളം, ഒടുവില്‍

തൃശൂര്‍: ഹെല്‍മറ്റിനകത്ത് കയറിക്കൂടിയ അണലി പാമ്പിനെയും കൊണ്ട് യുവാവ് ബൈക്കില്‍ കറങ്ങിയത് മണിക്കൂറുകളോളം. തൃശ്ശൂരിലാണ് നടുക്കുന്ന സംഭവം. കോട്ടപ്പടി സ്വദേശിയായ യുവാവാണ് പാമ്പ് കടിയേല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

തലയില്‍ വെച്ച ഹെല്‍മറ്റില്‍ പാമ്പുണ്ടെന്ന കാര്യം യുവാവ് അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. വൈകിട്ട് ഏഴ് മണിയോടെ ഹെല്‍മറ്റ് വച്ച് ബൈക്കുമെടുത്ത് യുവാവ് ഗുരുവായൂരില്‍ പോയിരുന്നു.

also read: ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല, സുഖംപ്രാപിച്ചു; അപകട വാര്‍ത്തയില്‍ പ്രതികരിച്ച് തങ്കച്ചന്‍

ശേഷം കോട്ടപ്പടി പള്ളിയില്‍ തിരിച്ചെത്തി സുഹൃത്തുക്കളെ കണ്ടു. ഈ സമയം തലയില്‍ നിന്ന് ഊരിയ ഹെല്‍മെറ്റ് ബൈക്കില്‍ തന്നെ വച്ചിരുന്നു. യുവാവ് രാത്രി ഒന്‍പത് മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്.

തുടര്‍ന്ന് ഹെല്‍മറ്റ് ഊരിയതോടെ പാമ്പിന്‍ കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. പാമ്പിനെ കണ്ടതോടെ യുവാവ് ശരിക്കും ഞെട്ടി, പിന്നീട് പരിഭ്രാന്തിയിലായി. തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. പാമ്പ് കടിയേറ്റിറ്റുണ്ടോ എന്ന സംശയത്തിലായിരുന്നു ബന്ധുക്കള്‍.

also read: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; തിരുവനന്തപുരം എസ്എ ടി ആശുപത്രിക്കെതിരെ കുടുംബം, പോലീസ് കേസെടുത്തു

ഉടന്‍ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് യുവാവിന്റെ രക്തം പരിശോധിച്ചു. ശരീരത്തില്‍ വിഷാംശം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം രണ്ട് മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാണ് യുവാവിനെ വിട്ടയച്ചത്.

Exit mobile version